2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്എന്‍ട്രികള്‍ ക്ഷണിക്കുന്നു

മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2024ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി.സി.പി. (അണ്‍എന്‍ക്രിപ്റ്റഡ്)/ബ്ലൂറേ ആയി സമര്‍പ്പിക്കേണ്ടതാണ്.

അക്കാദമി വെബ് സൈറ്റായ http://www.keralafilm.com ല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തപാലില്‍ ലഭിക്കുവാന്‍ 25/ രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, സൈനിക് സ്‌കൂള്‍.പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം695 585 എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളിനുസമീപമുള്ള സ്റ്റാച്ച്യു റോഡിലെ അര്‍ച്ചന ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്.

അപേക്ഷകള്‍ 2025 ഫെബ്രുവരി 10, വൈകുന്നേരം 5 മണിക്ക് മുന്‍പായി
അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *