കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ എൻ.ഐ.എ വിധിക്കെതിരായ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും . കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റവിട നസീർ , നാലം പ്രതി ഷഫാസ് എന്നിവർ കോടതിയെ സമീപിച്ചിരുന്നു . തങ്ങൾ കേസിൽ നിരപരാധികളാണെന്നും യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം .കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്താണ് എൻ .ഐ.എ അപ്പീൽ നൽകിയത് . 2006 ലാണ് നഗരത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

 
                                            