സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച 18കാരനെ പൊലീസ് പിടികൂടി.കോട്ടയം തിരുവാറ്റ ഭാഗത്ത് വാടകക്ക് താമസിക്കുന്ന അഭിജിത്താണ് (18) ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും തുടര്‍ന്ന് പ്രണയം നടിച്ച് അടുത്തുകൂടി പീഡിപ്പിക്കുകയുമായിരുന്നു. ഗാന്ധിനഗര്‍ എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തില്‍ എസ്.ഐ മനോജ്, സി.പി.ഒമാരായ ശശികുമാര്‍, രാഗേഷ്, പ്രവിനോ, പ്രവീണ്‍, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 
                                            