നിപ്പ നിരീക്ഷണത്തിന് 16 സംഘങ്ങൾ; ജില്ലയിൽ കൺട്രോൾ റൂം തുറക്കും: വീണാജോർജ്

കോഴിക്കോട് മരിച്ച രണ്ടുപേർക്ക് നിപ്പ ബാധയുണ്ടായിരുന്നു എന്ന സംശയത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത. ആദ്യം മരിച്ചയാളിന്റെ ചികിത്സയിലുള്ള നാലു ബന്ധുക്കളിൽ 9 വയസ്സുകാരന്റെ നില ഗുരുതരമാണ്. 75 പേർ ഉൾപ്പെടുന്ന സമ്പർക്ക പട്ടിക തയ്യാറാക്കിയതായും ജില്ലയിൽ നിരീക്ഷണത്തിന് 19 സംഘങ്ങൾ ഏർപ്പെടുത്തിയതായും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

ഓഗസ്റ്റ് 30ന് പനിയെതുടർന്ന് മരിച്ച മരുതോങ്കര സ്വദേശിയായ 49കാരനും ഇന്നലെ മരിച്ച ആയഞ്ചേരി സ്വദേശിയായ 40കാരനുമാണ് നിപ്പ ബാധയുണ്ടായിരുന്നതായി സംശയിക്കുന്നത്. ആദ്യം മരിച്ചയാളുടെ രണ്ടു കുട്ടികളും സഹോദരി ഭർത്താവും ബന്ധുവായ 10മാസം പ്രായമുള്ള കുഞ്ഞും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ്. മരിച്ച രണ്ടുപേരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ഒരേ സമയം ഉണ്ടായിരുന്നതാണ് രോഗസാധ്യതയെ ബലപ്പെടുത്തുന്നത്.

ഇതേ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡുകൾ രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കൺട്രോൾ റൂം തുറന്നു ഹെല്പ് ലൈൻ നമ്പരും നൽകും. രോഗികളെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ആശുപത്രിയിൽ മുൻകരുതലുകൾ സ്വീകരിക്കുമെന്നും വീണാജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *