ബാലതാരമായി എത്തി മലയാളികളുടെ മനകവർന്ന നടിയാണ് അനശ്വര രാജൻ. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് താരം മലയാളികളുടെ നിറഞ്ഞ കൈയ്യടി നേടി.

ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര മലയാള സിനിമേയിലേക്ക് എത്തുന്നത്. വാങ്ക്, ആദ്യരാത്രി, സൂപ്പർ ശരണ്യ, അവിയൽ എന്നിവയാണ് നടിയുടേതായി അടുത്തിറങ്ങിയ സിനിമകൾ. ബോളിവുഡ് നടൻ ജോണ്‍ എബ്രഹാം നിർമിക്കുന്ന മലയാള ചിത്രം മൈക് ആണ് അനശ്വരയുടെ പുതിയ പ്രോജക്ട്.

