തിരുവനന്തപുരം : തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലിൽ ഫോൺ മുഴക്കി എന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡിൽ മർദ്ദനം.
കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര സ്വദേശിയെ ആണ് മർദ്ദിച്ചത്.നിറമൺ കരയിൽ വച്ചാണ് സംഭവം ഉണ്ടായത്. രണ്ട് യുവാക്കൾ  ട്രാഫിക് സിഗ്നലിൽ വെച്ച് പ്രദീപ് എന്ന വ്യക്തി ഹോൺ മുഴക്കിയതിനെ തുടർന്ന് മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പ്രദീപൻ ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.പിന്നിലുള്ള ഏതോ ഒരു വാഹനത്തിൽനിന്ന് ഹോൺ മുഴക്കിയപ്പോൾ നീയാണോ ഹോൺ അടിച്ചതെന്ന് ചോദിച്ച് സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ പ്രദീപനുനേരേ തട്ടിക്കയറുകയായിരുന്നു. ഹോണടിച്ചത് താനല്ലെന്ന് പറഞ്ഞെങ്കിലും യുവാക്കൾ അതൊന്നും ചെവികൊള്ളതെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നുവെന്നും പ്രദീപൻ പറഞ്ഞു.പ്രദീപിന്റെ തലയ്ക്ക് ഗുരുതര പരിക്കും വായിൽ മൂന്ന് സ്റ്റിച്ചും ഉണ്ട്.
