ഹോട്ടല്‍ ജീവനക്കാരന്റെ കൊലപാതകത്തില്‍ പുതിയ തെളിവുകള്‍

തിരുവനന്തപുരം തമ്പാനൂരിലെ ഓവര്‍ ബ്രിഡ്ജ്‌ലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു കാരണം പ്രതിയുടെ പെണ്‍സുഹൃത്തുമായി അയ്യപ്പനുണ്ടായ സുഹൃത്ത് ബന്ധമെന്ന് പോലീസ്. കാരണം ഉറപ്പിക്കാന്‍ പ്രതി അജീഷിനെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.
കാമുകനെ കോലപ്പെടുത്തിയ കേസിലെ യുവതിയുമായി ഹോട്ടലില്‍ റൂമെടുത്ത് അജീഷ് മദ്യപിക്കാറുണ്ടായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അജീഷും കൊല്ലപ്പെട്ട അയ്യപ്പനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
യുവതിയുടെ സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും അയ്യപ്പന്‍ ഹോട്ടല്‍ റൂം നല്‍കി. ഇതാണ് വിരോധത്തിന് വരണമെന്ന് പോലീസ് വിലയിരുത്തി.
നിരവധി പേര്‍ അയ്യപ്പന്റെ മരണത്തിന് ദൃസാക്ഷികലാണ്. പ്രതിയും കാമുകിയും ഹോട്ടലില്‍ മുറിയെടുത്തതിന്റെ രേഖകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *