ഹൈദരാബാദ്:ആറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയുടേതെന്നു സംശയിക്കുന്ന മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. കേസില്‍ ആരോപണവിധേയനായ പല്ലാക്കൊണ്ട രാജു ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ആറുവയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് തെലുങ്കാന മന്ത്രി മല്ലറെഡ്ഡി ഭീഷണി മുഴക്കിയത്. അതിനിടെയാണ് പ്രതിയെന്ന് സംശയിക്കപ്പെടുന്ന രാജുവിന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്.
സെപ്തംബര്‍ ഒന്‍പതിനാണ് ഹൈദരാബാദിനെ നടക്കിയ ദാരുണസംഭവം നടന്നത്. ഹൈദരാബാദിനടുത്തുള്ള സിങ്കരാനി കോളിനിയില്‍ നിന്ന് ആറുവയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാതാവുകയും തൊട്ടടുത്ത ദിവസം അയല്‍വാസിയായ രാജുവിന്റെ വീട്ടില്‍ നിന്ന് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
കുട്ടിയെ ക്രൂരമായ ബലാല്സംത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് മനസ്സിലാക്കി. തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കപ്പെടുന്ന രാജു ഒളിവില്‍ പോകുകയായിരുന്നു.പൊലീസ് നടത്തിയ തിരിച്ചലുകള്‍ക്ക് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രതിഫലവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
