കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് ധരിച്ചു വന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇപ്പോള്‍ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വന്നിരിക്കുകയാണ്. ഹിജാബിനെ പേരിലുള്ള വിവാദം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് ബൃന്ദ കാരാട്ട് പ്രതികരിച്ചു.
‘ സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്ന ആര്‍ക്കാണ് അധികാരം. എന്തുകൊണ്ടാണ് ആണുങ്ങള്‍ തലപ്പാവ് ധരിച്ച് സ്‌കൂളിലോ കോളേജിലോ വരരുതെന്ന് പറയാത്തത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിഷയത്തില്‍ ചില ഇരട്ട നിലപാടാണ് ഭരിക്കുന്നവര്‍ക്ക്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. പ്രധാനമന്ത്രിയുടെ നിശബ്ദത ക്രിമിനലുകളെ ന്യായീകരിക്കുന്നതാണ്.
ഹിജാബിനെ പേരില്‍ വിവാദം ഉണ്ടാക്കുന്നവരുടെ ലക്ഷ്യം മുസ്ലിം പെണ്‍കുട്ടികളെ ആക്രമിക്കല്‍ മാത്രമല്ല അവരുടെ പഠിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കല്‍ കൂടിയാണ്.കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുകയാണ് ‘- ബൃന്ദ കാരാട്ട് പറഞ്ഞു.
സ്ത്രീ പുരുഷനേക്കാള്‍ ഏഴടി നില്‍ക്കണമെന്നാണ് മനു വാദികള്‍ പറയുന്നത്. സ്ത്രീ വീട്ടുജോലിക്കും പ്രസവിക്കാനും മാത്രം ഉള്ളവരാണെന്ന് മോഹന്‍ഭാഗവത് പോലെയുള്ളവരും പറയുന്നു വെന്ന് ബൃന്ദ   ചൂണ്ടിക്കാട്ടി

 
                                            