സർക്കാർ ഉത്തരവിനെതിരെ വാട്സാപ്പിൽ പ്രചാരണം; റവന്യു ക്ലാർക്കിന് സസ്പെൻഷൻ

സർക്കാർ ഉത്തരവിനെ അവഹേളിച്ചുകൊണ്ട് വാട്സാപ്പിൽ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് റവന്യൂ വകുപ്പിലെ സീനിയർ ക്ലാർക്കിന് സസ്പെൻഷൻ. തിരുവനന്തപുരം എൽ എ (ജനറൽ) സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിലെ സീനിയർ ക്ലർക്ക് ഏ. ഷാനവാസിനെതിരെയാണ് നടപടി.

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥൻ തന്നെ വകുപ്പിന്റെ ഉത്തരവിനെതിരെ നിരന്തരം പ്രചാരണം നടത്തുന്ന നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ഷാനവാസ് സർക്കാർ ഉത്തരവുകൾക്കെതിരെ വാട്സാപ്പിൽ പ്രചാരണം നടത്തിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

ഷാനവാസ് അഡ്മിൻ ആയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന രീതിയിൽ തുടർച്ചയായി രണ്ടു സർക്കാർ വിരുദ്ധ പോസ്റ്റുകൾ ഇട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. കുറ്റാരോപിതയായ ഒരു ഉദ്യോഗസ്ഥയുടെ ശിക്ഷാനടപടിയിൽ ഇളവ് വരുത്തിയ വിഷയമാണ് ഷാനവാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പരാമർശിച്ചത്

Leave a Reply

Your email address will not be published. Required fields are marked *