മലപ്പുറം : താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുണ്ടുപറമ്പ് അക്ഷയ സെന്ററുമായി സഹകരിച്ച് താമരക്കുഴി പ്രദേശത്ത് കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം സൗജന്യ ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുഞ്ഞുങ്ങളുള്‍പ്പെടെ ഒട്ടേറെ ആളുകള്‍ പുതിയ ആധാര്‍ കാര്‍ഡ് എടുക്കാനും നിലവിലുള്ളതിലെ തെറ്റുകള്‍ തിരുത്താനുമായി ക്യാമ്പിലെത്തി.
മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയിഷാബി സി. പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് വി പി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ പി എ ശരീഫ് , അസോസിയേഷന്‍ ഭാരവാഹികളായ ഷംസു താമരക്കുഴി, എം കെ രാമചന്ദ്രന്‍, ഹാരിസ് ആമിയന്‍, നൗഷാദ് മാമ്പ്ര, എം കെ എസ് ഉണ്ണി, ഇക്ബാല്‍ തറയില്‍, പ്രജിത്ത് വി പി, അനൂപ് കെ, ചേക്കുപ്പ ഹംസ ഹാജി നേതൃത്വം നല്‍കി.
