കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില വര്‍ധിച്ചു. പവന് 80 രൂപ കൂടി 36,200 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 4,525 രൂപയും.
സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസം കൊണ്ട് പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കൂടി. ഈ മാസം ഒന്നാം തീയതിയാണ് പൊന്ന് ഏറ്റവും കുറഞ്ഞ നിലവാരമായ 35,200 ല്‍ വില്‍പ്പന നടത്തിയത്.

 
                                            