കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിലേക്ക്. അര്‍ജുന്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. പുലര്‍ച്ചെ 3.30 മണിയോടെയാണ് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഈ മാസം 6 വരെയാണ് അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്.
കേസിലെ പ്രതികളായ അര്‍ജുന്‍ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. അര്‍ജുനോടൊപ്പം വലിയൊരു സംഘം യുവാക്കളുടെ നിര തന്നെ ഉണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
