സ്വർണ്ണ കടത്തുകാരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ധർണ ഭാഗമായി  യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.സ്വര്‍ണ്ണക്കടത്തും വനംകൊള്ളയും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ
നീക്കം, രാമനാട്ടുകര സ്വര്‍ണക്കടത്ത് വിഷയത്തില്‍ സര്‍ക്കാര്‍ മൗനത്തിലാണ്. 
ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്. ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി കൊടി സുനിയെ പൂജപ്പുര ജയിലില്‍ നിന്നും വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത് സിപിഎം നേതാക്കളുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ്. ബിജെപിയെയും സംസ്ഥാനപ്രസിഡന്റിനേയും തേജോവധം ചെയ്യാനുള്ള ശ്രമത്തെ നിയമത്തിന്റെ വഴിയിലൂടെ ചെറുത്തുതോല്‍പ്പിക്കുമെന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി പറഞ്ഞു,
സി.പി.എം നടത്തുന്ന പകൽക്കൊള്ളകൾക്ക് ലോക്കഡോൺ മറയ്ക്കാനാണ് ഉദ്ദേശമെങ്കിൽ യുവമോർച്ച ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് യുവമോർച്ച സംസ്ഥാന മീഡിയ സെൽ കൺവീനർ ചന്ദ്രകിരൺ ധർണ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി കരമന പ്രവീൺ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി  പാപ്പനംകോട് നന്ദു, അഭിജിത്, അനൂപ്,വലിയവിള ആനന്ദ്, പൂജപ്പുര ശ്രീജിത്ത്, ആശാനാഥ്,  ചൂണ്ടിക്കൽ ഹരി, രാമേശ്വരം ഹരി, അനന്ദു വിജയ്, മാണിനാട് സജി, 
കവിതാ സുഭാഷ്, തൃപ്പലവൂർ വിപിൻ,വട്ടിയൂർക്കാവ് വിപിൻ , ശ്രീജിത്ത്,സൂര്യകൃഷ്ണൻ ,
നഗരൂർ വിമേഷ്, കരിപ്പൂർ സജി, തുടങ്ങിയവർ നേതൃത്വം നൽകി

 
                                            