സ്വര്‍ണവില കുറഞ്ഞു; പവന് 120 കുറഞ്ഞ് 34,440 രൂപ

തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയുടെ കുറഞ്ഞ് 34,440 രൂപയായി. 15 രൂപ കുറഞ്ഞ് 4305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണവില.

ഒരു മാസത്തിനിടെ ഏകദേശം 1200 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ വില ഉയര്‍ന്നതിന് ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് കണ്ടത്. 34,560 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *