സൈലന്റ് വാലിയില്‍ ഉണ്ടായ കാട്ടുതീ മനുഷ്യനിര്‍മ്മിതമാണെന്ന് വനംവകുപ്പിന്റെ നിഗമനം.
തീ നിയന്ത്രണ വിധേയമായി ഉണ്ടെന്നും സ്വയം ഉണ്ടായ തീപിടുത്തമല്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. തീപിടുത്തത്തിന് പിന്നില്‍ ആരായാലും കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വ്യക്തമാക്കി. സൈലന്റ് വാലി ബഫര്‍ സോണിലെ തീപിടുത്തത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം മന്ത്രി എ കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
