‘ റെമോ ‘ എന്ന ചിത്രമൊരുക്കുന്നതിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുൽത്താൻ. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താൻ ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രം കൂടിയാണ്. ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. ലോകമെമ്പാടുമായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ‘ഗീത ഗോവിന്ദം’ ഫെയിം രശ്മികാ മന്ദാനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് വിവേക് – മെർവിൻ ഇരട്ടകളാണ്. ഡ്രീം വാരിയർ പിക്ചേഴ്സിൻ്റെ ബാനറിൽ എസ്. ആർ. പ്രകാശ്ബാബു,എസ്. ആർ. പ്രഭു എന്നിവർ നിർമ്മിച്ച “സുൽത്താൻ” ഫോർച്യുൺ സിനിമാസാണ് കേരളത്തിൽ റീലീസ് ചെയ്യുന്നത്. സി .കെ. അജയ്കുമാറാണ് പി ആർ ഒ.
യോഗി ബാബു,ലാൽ, ഹരീഷ് പേരടി, നെപ്പോളിയൻ “കെജിഎഫ് ” എന്ന സിനിമയിലൂടെ വില്ലനായി എത്തിയ റാം എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റു താരങ്ങൾ. നടൻ ചിമ്പു, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ പാടിയ സുൽത്താനിലെ ഗാനങ്ങൾക്കും, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിനും ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്.
