കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. സ്ത്രീയേയും പുരുഷനേയും ആണ് കാണാതായത്.
കുളിക്കാന്‍ കൊണ്ടുപോയപ്പോളാണ് പുരുഷന്‍ ഓടി രക്ഷപെട്ടത്. സെല്ലിന്റെ ചുമര്‍ തകര്‍ത്താണ് സ്ത്രീ പുറത്ത് കടന്നത്. പഴയ കെട്ടിടത്തിന്റെ ചുവര്‍ വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിലായിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.
രണ്ടുപേരേയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

 
                                            