യുക്രൈനിലെ സുമിയില്‍ നടന്ന ബോംബാക്രമണത്തില്‍ 9 പേര്‍ മരിച്ചു. ആരൊക്കെയാണ് മരിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സുമിയില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കനത്ത ഷെല്ലിംഗ് കാരണം ശ്രമം ഒഴിവാക്കുകയാണ് ചെയ്തത്. സുമി യില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലവത്തായില്ല എന്ന് യുഎന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി.എസ് തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി.

 
                                            