സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നു എന്നത് അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി. സില്‍വര്‍ ലൈനില്‍ മറ്റൊരു ബദല്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാത നിര്‍മ്മിക്കുന്നത് പരമാവധി പ്രകൃതിചൂഷണം കുറച്ച് ആയിരിക്കും എന്നും പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറക്കാന്‍ പഠനം നടത്തുകയാണെന്നും വിശദീകരിച്ചു.
എന്നാല്‍ പ്രതിപക്ഷത്തില്‍ നിന്നും ജനങ്ങളില്‍ നിന്നും സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഈ അവസരത്തിലാണ് പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് തടയാനുള്ള നീക്കത്തില്‍ കെ കെയറില്‍ നീങ്ങുന്നത്. ഇനിമുതല്‍ കല്ലിടാന്‍ എത്തുന്നതിന് മുന്‍പ് കെ റെയില്‍ ഉദ്യോഗസ്ഥന്‍ അതാത് ജില്ലാ പോലീസ് മേധാവി കത്ത് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പോലീസ് എത്തുകയും ചെയ്യും. കേരളത്തിന്റെ പലഭാഗങ്ങളിലായി കല്ലിടലിനെതിരെ പ്രതിഷേധിക്കുന്നതിനാലാണ് ഈ നടപടി. മാര്‍ച്ച് 31നുള്ളില്‍ കല്ലിടല്‍ തീര്‍ക്കാനാണ് കെ റെയില്‍ പരിശ്രമം. സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്.
