കേരളത്തില്‍ സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ പാത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി 2000 കോടി ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വികസന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. പദ്ധതിക്ക് 63,941 കോടിയുടെ ചെലവാണ് വരിക. കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള ആദ്യ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിന് അനുവദിക്കുന്ന 2000 കോടി കിഫ്ബി വഴി ആദ്യഘട്ടത്തില്‍ നല്‍കുമെന്നുള്ള കാര്യവും ധനമന്ത്രി അറിയിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിലെ സാമ്പത്തിക ആരോഗ്യ വിനോദ മേഖലകളില്‍ നല്ല ഉയര്‍ച്ച ഉണ്ടാക്കുക തന്നെ ചെയ്യും. അതിനാല്‍ തന്നെ ബജറ്റില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നല്ല പ്രാധാന്യമാണ് നല്‍കിയത്.
