സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു

തിരുവനന്തപുരം: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വന്ന പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു.ആർഎസ്എസ് പ്രവർത്തകൻ ബൈജു (41) ആണ് മരിച്ചത്. നാലുമാസം മുൻപാണ് പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ഇയാൾക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായി.ഇതേ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ നായരെ കൊലപ്പെടുത്തിയ കേസിലെ 8–ാം പ്രതിയാണ്ബൈജു. 2013 നവംബർ 11നാണ് നാരായണൻ നായരെ കൊലപ്പെടുത്തിയത്. മകനെ ആക്രമിക്കാനെത്തിയ സംഘത്തെ തടയാനെത്തിയതായിരുന്നു നാരായണൻ നായർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നാരായണൻ നായരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *