മലയാള സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിര്‍ബന്ധമായും വേണമെന്ന് ഹൈക്കോടതി. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ എല്ലാംതന്നെ കര്‍ശന നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നേരെ ഏതെങ്കിലും വിധത്തിലുള്ള അക്രമം ഉണ്ടായാല്‍ അവര്‍ക്ക് പരാതിപ്പെടാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യത്തിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018 ലാണ് ഡബ്ല്യുസിസി ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
