സിജു വിത്സൻ നായകനാകുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

‘പത്തൊമ്പതാം നൂറ്റാണ്ടി’ന് ശേഷം സിജു വിത്സൻ നായകനാകുന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. പി ജി പ്രേംലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ടൈറ്റിൽ ലോഞ്ച് ഉടനെയുണ്ടാകുമെന്ന് സിജു ചിത്രത്തിന്റെ പ്രവർത്തകർ അറിയിച്ചു.

‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി പി കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. പുതുമുഖം കൃഷ്ണേന്ദു എ മേനോനാണ് നായിക. ഛായാഗ്രഹണം ആൽബി ആണ് നിർവ്വഹിക്കുന്നത്. നിഷ സാരംഗ്, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ ചിത്രം നിർമ്മിക്കുന്നു. സംഗീതം ഷാൻ റഹ്മാൻ ആണ്. ചിത്രത്തിന്റെ ഗാനരചന റഫീഖ് അഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *