സ്ട്രിപ് സാരിയിൽ തിളങ്ങി തെന്നിന്ത്യൻ പ്രിയ താരം സമാന്ത. സാരിയിലുള്ള ചിത്രങ്ങൾ സമാന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചു. സാരിയുടെ ബോർഡർ മഞ്ഞയും കറുപ്പും നിറങ്ങളില്‍ ഉള്ളതാണ്. ഒപ്പം ഗോൾഡൻ മഞ്ഞ സ്ലീവ്‌ലസ് ബ്ലൗസ് പെയർ ചെയ്തതു. കൈകൊണ്ട് നെയ്തെടുത്ത ഈ സാരി ഫാഷൻ ലേബൽ റോ മാൻഗോയാണ് ഒരുക്കിയത്. 32,800 രൂപയാണ് വില. ബൺ ഹെയർ സ്റ്റൈലും ബോൾഡ് മേക്കപ്പുമാണ് പരീക്ഷിച്ചത്. ഗോൾഡൻ കമ്മലും മോതിരങ്ങളും താരം ധരിച്ചിട്ടുണ്ട്.
സമാന്തയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്.‘സേവ് സോയിൽ’ എന്ന പരിപാടിയിലാണു വെള്ളയും കറുപ്പും സ്ട്രിപ്പുകളുള്ള സാരി ധരിച്ച് താരം പങ്കെടുത്തത്.
