സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആണ് സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. ആംബുലന്‍സ് സര്‍ക്കാരിന്റെ കനിവ് 108 ആണ്. നിലവില്‍ വളരെ ചുരുക്കം വനിതകള്‍ മാത്രമാണ് ട്രാവല്‍ ആംബുലന്‍സുകള്‍ ഓടിക്കുന്നത്. ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ദീപ മോള്‍ക്ക് മാര്‍ച്ച് എട്ട് രാവിലെ 10.45 ന് സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിന്റെ മുന്‍വശത്തു നിന്നായിരിക്കും താക്കോല്‍ കൈമാറുക.
പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ഏതു മേഖലയിലും കഴിവ് തെളിയിക്കാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ദീപ മോള്‍. 2008 ല്‍ ദീപ മോള്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുകയും 2009 ല്‍ ഹെവി ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്തു. ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപികയായും ,ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയും, ടാക്‌സി ഡ്രൈവറുമായക്കെ ദീപ ജോലി ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്റെ ആരോഗ്യപ്രശ്‌നങ്ങളാണ് ഡ്രൈവിംഗ് മേഖലയില്‍ തുടരാന്‍ ദീപ മോളെ പ്രേരിപ്പിച്ചത്. എല്ലാ ഡ്രൈവിംഗ് നടപടികളും പൂര്‍ത്തിയാക്കിയാണ് ദീപ മോള്‍ വനിതാദിനത്തില്‍ 108 ആംബുലന്‍സ് ഡ്രൈവിംഗ് സീറ്റിലേക്ക് വരുന്നത്.
അടുക്കളയില്‍ മാത്രം സ്ത്രീകള്‍ ഒതുങ്ങി പോകാതെ അറിയാവുന്ന തൊഴിലുമായി മുന്നോട്ട് വരണം എന്നാണ് ദീപമോള്‍ക്ക് സ്ത്രീകളോട് പറയാനുള്ളത്.
