ഏതൊരു സംഭകനും മാതൃകയാക്കാൻ ആഗ്രഹിക്കുന്ന വ്യവസായിയാണ് ഇലോൺ മസ്ക്. അദ്ദേഹത്തെ പോലെയാകാൻ എന്ത് ചെയ്യണമെന്ന് ഇന്റർനെറ്റിൽ തിരയുന്നവരും കുറച്ചൊന്നുമല്ല. അതി ന്യുതന ആശയങ്ങൾ കൊണ്ട് ലോകത്തെ രോമാഞ്ചം കൊള്ളിച്ചു കൊണ്ടിരിക്കുന്ന ഇലോൺ മസ്കിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആക്കിയത് ടെസ്‌ലയാണ്. ആർക്കും വിജയിക്കാം ഇക്കാര്യങ്ങൾ ചെയ്താൽ എന്നാണ് ഇലോൺ മസ്ക് വ്യക്തമാക്കിയത്.
ഇലോൺ മാസ്ക് മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്.
- നമ്മളെ ചെറുതാക്കി കാണുന്നവരെ നമ്മൾ ചെയ്യാൻ പോകുന്നത് നടക്കില്ല എന്നു പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.
- റിസ്ക് എടുക്കാനായി തയ്യാറാവുക.
- ഏറ്റവും വിലപ്പെട്ട കാര്യങ്ങൾ ചെയ്യുക. അനാവശ്യ കാര്യങ്ങൾക്കു പിന്നാലെ പോകാതിരിക്കുക.
- ലക്ഷ്യം ശരിയാണെങ്കിൽ മുമ്പോട്ടു പോകാനുള്ള സിഗ്നൽ ഉള്ളിൽ നിന്ന് കിട്ടും. അത് പ്രകാരം പോവുക. ആളുകൾ അതുമിതും പറഞ്ഞ് തടയും. അത് ശ്രദ്ധിക്കരുത്.
- ജനങ്ങളുടെ ആവശ്യത്തിന് ഉതകുന്ന കാര്യങ്ങൾ കണ്ടെത്തി ചെയ്യുക. ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന കണ്ടുപിടുത്തമാണെങ്കിൽ പിന്നാലെ നമുക്ക് വേണ്ടതെല്ലാം വന്നുചേരും.
- നല്ല കഴിവുള്ളവരെ പ്രത്യേകിച്ച് നല്ല സാമർത്‌ഥ്യമുള്ളവരെ കണ്ടെത്തി കൂടെ നിർത്തുക.
- മഹത്വമാർന്ന ഉൽപന്നമോ സേവനമോ അവതരിപ്പിക്കുക. ടെസ്‌ല തന്നെ ഉദാഹരണം. കാറുകൾക്ക് ഒരു പുതിയ ചരിത്രം അല്ലേ ടെസ് ല കുറിച്ചത്.ഡിമാന്റനുസരിച്ച് ഇപ്പോൾ കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇനി ചെറുതും വലുതുമായ വ്യത്യസ്ത മോഡലുകളും കൂടി ഇറക്കിയാലോ. ഒറ്റ ചാർജിംഗിൽ 1500 – 2000 കിലോമീറ്റർ പോകാവുന്ന ലിഥിയം അയേൺ ബാറ്ററി കൂടി വന്നാലോ. വീണ്ടും ഡിമാന്റുയരും.
- അതി കഠിനമായി ജോലി ചെയ്യുക. മറ്റുള്ളവർ ആഴ്ചയിൽ അഞ്ച് ദിവസം ജോലി ചെയ്യുന്നിടത്ത് ഏഴു ദിവസവും ജോലി ചെയ്യാൻ തയ്യാറാവുക.
- ഒരു ട്രെന്റിന്റെ പിന്നാലെ പോകരുത്. വരുംകാലത്ത് വലിയ മാറ്റം കൊണ്ടുവരാൻ പറ്റുന്ന ഒന്ന് കണ്ടുപിടിക്കുക.
- ഇഷ്ടപ്പെട്ട കാര്യം മാത്രമേ ചെയ്യാവു. ആരുടെയും നിർബന്ധത്തിനു വഴങ്ങി ഒന്നും ചെയ്യരുത്.
- പരാജയത്തെ പേടിക്കരുത്. അത് സുപ്രധാനമായതെന്തോ വരാനുള്ളതിന്റെ മുന്നോടിയായി കാണുക.
- പുതിയ കഴിവുകൾ ആർജിക്കുക. കാലം മാറുന്നതിനനുസരിച്ചുണ്ടാകുന്ന സാങ്കേതിക വിദ്യയുൾപെടെയുള്ള കാര്യങ്ങൾ സ്വായത്തമാക്കുക.
- സൃഷ്ടിപരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുക.
- തികഞ്ഞ ശുഭാപ്തിവിശ്വാസിയായിരിക്കുക. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ഞാൻ വിജയിക്കും എന്ന് മനസിൽ പറഞ്ഞു കൊണ്ടേയിരിക്കുക.
- എതിരാളിയെ തിരിച്ചറിയുക. അവരെ കടത്തി വെട്ടാൻ കരു നീക്കം നടത്തുക.
- ഒന്നാമത്തെ തത്വം മുതൽ തുടങ്ങുക. അങ്ങേയറ്റം ദൃഢനിശ്ചയത്തോടെ നീങ്ങുക
- വലിയ കാര്യത്തിൽ ശ്രദ്ധ ഊന്നുക. കൊച്ച് കല്ലെടുക്കാനല്ല വലിയ പാറ ഉരുട്ടാൻ ശ്രമിക്കണം.
- ഒരു കാര്യത്തിനു ഇറങ്ങി തിരിക്കുമ്പോൾ മോശമായതെന്ത് സംഭവിച്ചാലും നേരിടുമെന്ന് ഉറപ്പിച്ചിട്ട് വേണം മുന്നോട്ടു പോകാൻ.
- വായിക്കണം. അറിവു നേടണം. ഏർപ്പെട്ടിരിക്കുന്ന മേഖലയെ കുറിച്ച് ഏറ്റവും പുതിയ അറിവുകൾ സമാഹരിക്കണം.
- ഒരിക്കലും തോറ്റു പിന്മാറരുത്. അത്യധികം ആഗ്രഹമുള്ള വ്യക്തിയാവുക. എപ്പോഴും സ്വയം മെച്ചപ്പെടുത്തി കൊണ്ടിരിക്കുക.
- ഒരു കഴുകനെ പോൽ നിങ്ങളുടെ ഭാവനകൾ ഉയർന്നു പറക്കണം. ശതകോടികൾ സ്വപ്നം കാണണം. ഒരു ട്രില്യനെയർ തന്നെ ആകാൻ ആഗ്രഹിക്കുക. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരെ സ്വാധീനിക്കാൻ പറ്റുന്നതായാൽ നിക്ഷേപകർ അന്വേഷിച്ചു വരും.
