ആര്‍ എസ് എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ടൗണ്‍ സൗത്ത് സിഐ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2186 പേജുകളുള്ള കുറ്റപത്രത്തിലെ പ്രതിപട്ടികയില്‍ 20 പേരാണ് ഉള്ളത്. എസ് ഡി പി ഐ നേതാക്കളും പ്രവര്‍ത്തകരും ആണ് കേസിലെ പ്രതികള്‍. നവംബര്‍ 15ന് രാവിലെ കാറിലെത്തിയ അഞ്ചംഗ സംഘം ഭാര്യയുടെ മുന്നില്‍വെച്ച് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുയായി രുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള അഞ്ച് പേര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് എതിരെയുള്ള കുറ്റപത്രമാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിനൊപ്പം സിസിടിവി ദൃശ്യങ്ങളും കോടതിക്ക് കൈമാറി. നേരത്തെ അറസ്റ്റ് ചെയ്തു ജാമ്യം ലഭിച്ച ഒരാള്‍ ഉള്‍പ്പെടെ ഇനിയും അറസ്റ്റ് ചെയ്യാത്ത പത്ത് പേരുടെ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും.

 
                                            