സക്‌സസ് കേരള കള്‍ച്ചറല്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രമോദ് പയ്യന്നൂരിന്

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബിസിനസ് കോണ്‍ക്ലേവിന്റെയും സാംസ്‌കാരിക ശില്പശാലകളുടെയും ഭാഗമായി, സക്‌സസ്സ് കേരള ഒരുക്കിയ കള്‍ച്ചറല്‍ എക്‌സലന്‍സ് അവാര്‍ഡിന് പ്രമോദ് പയ്യന്നൂര്‍ അര്‍ഹനായി. കോവിഡ്കാല പ്രതിസന്ധികളില്‍ വിജയകരമായി നടപ്പിലാക്കിയ നവജനകീയ സാംസ്‌കാരിക ദൗത്യങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.

ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ശ്രീ. വി. സുരേന്ദ്രന്‍പിള്ള (മുന്‍ മന്ത്രി), ഡോ. എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങുന്ന ജൂറി പാനലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. നാടക, ചലച്ചിത്ര, നവമാധ്യമ രംഗങ്ങളിലും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി എന്ന നിലയിലും പ്രമോദ് നിര്‍വ്വഹിച്ചു വരുന്ന സാംസ്‌കാരിക സംഭാവനകള്‍ പൊതുസമൂഹത്തിന്റെ ജീവിത പുരോഗതിയ്ക്ക് ഊര്‍ജ്ജം പകരുന്നവയാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഒക്ടോബര്‍ 21-ന് തിരുവനന്തപുരം ഹോട്ടല്‍ ഹൈലാന്റ് പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ- പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനിലും ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവും ചേര്‍ന്ന് പുരസ്‌ക്കാരം സമ്മാനിക്കും. പ്രശസ്തി പത്രവും ഫലകവും 20000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *