വളരെ പെട്ടന്ന് മലയാളത്തില്‍ ശ്രദ്ധേയമായ സക്‌സസ് കേരള ബിസിനസ് മാഗസിനിന്റെ ഏഴാംമത് വാര്‍ഷിക ആഘോഷം ഏപ്രില്‍ 11 ന് തിരുവന്തപുരത്തെ ഹോട്ടല്‍ പ്രശാന്തില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ട് എട്ടാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുന്ന മാഗസീന്‍ ഇതിനോടകം തന്നെ നിരവധി സംരംഭകരുടെ വിജയത്തിന്റെ ഭാഗമായി. സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ സന്നിഹിതരാകും.
കേരളത്തിലുടനീളമുള്ള സംരംഭകരെ ഒരു വേദിയിലേക്ക് കൊണ്ടുവരികയും സംരംഭകര്‍ക്ക് അവരുടെ പ്രോഡക്റ്റ് അല്ലെങ്കില്‍ സര്‍വീസിനെ കുറിച്ച് സംസാരിക്കാന്‍ അവസരം ലഭിക്കുകയും അത് വഴി ബിസിനസ് മെച്ചപ്പെടുത്താനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും വലിയൊരു വേദി ഒരുക്കുകയാണ് സ്മാര്‍ട്ട് ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് എന്ന പേരിലൂടെ സക്‌സസ് കേരള മാഗസിന്‍.
എല്ലാ മേഖലകളിലേയും സംരംഭകര്‍ക്ക് പ്രൊഡക്റ്റ് ലോഞ്ചിങ്, ബ്രാന്‍ഡ് ലോഞ്ചിംങ്, ലോഗോ ലോഞ്ചിംങ് തുടങ്ങി ബിസിനസ് മെച്ചപ്പെടുത്താനുള്ള എല്ലാ സഹായങ്ങളും വാര്‍ഷിക ആഘോഷത്തിന് ഭാഗമായി സക്‌സസ് കേരള മാഗസിന്‍ സംഘടിപ്പിക്കുന്നു. കൂടാതെ സംരംഭ മേഖലയില്‍ വിജയം കൈവരിച്ചവര്‍ക്ക് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡും ഫ്രാഞ്ചൈസി മീറ്റ്, പ്രൊഡക്ട് ഷോ തുടങ്ങിയവയും സക്‌സസ് കേരള മുന്നോട്ടുവയ്ക്കുന്നു. ഇത്തരത്തില്‍ സംരംഭക രംഗത്ത് വിജയിക്കാന്‍ ശ്രമിക്കുന്ന എല്ലാവരേയും ഉള്‍കൊള്ളിച്ചാണ് വാര്‍ഷിക ആഘോഷം നടത്തുക.
വിശദവിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.
9061525391, 9846766691
