
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാള ബിസിനസ്സ് മാഗസിന്‍ ശ്രേണിയില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ച സക്സസ് കേരളയുടെ 6-ാം വിജയ വാര്‍ഷിക ആഘോഷം 2021 മാര്‍ച്ച് ഒന്നിന് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്നു. തിരുവനന്തപുരത്ത് തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡ് പാര്‍ക്കില്‍ 2 മണി മുതല്‍ 7 മണി വരെയാണ് വാര്‍ഷികാഘോഷം നടക്കുന്നത്.
സ്മാര്‍ട്ട് ഇന്ത്യ ബിസിനസ്സ് കോണ്‍ക്ലേവ് 2021 ദേവസ്വം, ടൂറിസം, കോ-ഓര്‍പ്പറേഷന്‍ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മുന്‍ മന്ത്രിയും, സക്സസ് കേരളയുടെ രക്ഷാധികാരിയുമായ വി. സുരേന്ദ്രന്‍ പിള്ള, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും, സക്സസ് കേരളയുടെ രക്ഷാധികാരിയുമായ ഡോ. എം. ആര്‍. തമ്പാന്‍, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ സജിത ജി നാഥ്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് താജ് ബഷീര്‍, KSSIA തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മധു രാമാനുജന്‍, ചലച്ചിത്ര നടന്‍ സെന്തില്‍ കൃഷ്ണ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട സ്ഥാനങ്ങള്‍ അലങ്കരിക്കും.
പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ ഗീരീഷ് മാസ്റ്റര്‍ യുവസംരംഭകര്‍ക്കായുള്ള ട്രെയിനിങ്ങ് സെഷന് നേതൃത്വം വഹിക്കും.
ഉദ്ഘാടന ചടങ്ങിനൊപ്പം പുതുസംരഭകരെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്കാരദാനവും മന്ത്രി നിര്‍വ്വഹിക്കും.
ഔട്ട്സ്റ്റാന്‍ഡിങ്ങ് പര്‍ഫോര്‍മര്‍ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സര്‍വ്വീസ് അവാര്‍ഡ് ജിബി അബ്രഹാം (ജിബിന്‍സാബ്), ബെസ്റ്റ് എന്റര്‍പ്രൈസ് ഇന്‍ ക്ലാസ് സെക്ടര്‍ ഫോര്‍ പേപ്പര്‍ ബാഗ് അവാര്‍ഡ് മുല്ലശ്ശേരി പേപ്പര്‍ ബാഗ്സ്, ഓണ്‍ട്രപ്രണോര്‍ ഓഫ് ദ് യര്‍ അവാര്‍ഡ് രതീഷ് ചന്ദ്ര, വുമണ്‍ ഓണ്‍ട്രപ്രണോര്‍ ഓഫ് ദ് യര്‍ അവാര്‍ഡ് തൃഷ, പ്രൊഫെഷണല്‍ എക്സെലന്‍സ് അവാര്‍ഡ് ഇന്‍ ഫിനാന്‍സ് അഡ്മിനിസ്ട്രേഷന്‍ ഇ.പി. വര്‍ഗ്ഗീസ്, ബെസ്റ്റ് പര്‍ഫോര്‍മര്‍ ഓഫ് ദ് യര്‍ (ഫിലിം ഡയറക്ഷന്‍) അവാര്‍ഡ് കണ്ണന്‍ താമരക്കുളം, പ്രൊഫെഷണല്‍ എക്സെലന്‍സ് അവാര്‍ഡ് ഷഹിന്‍ഷാ എ.എസ്, ഔട്ട്സ്റ്റാന്‍ഡിങ്ങ് ഓണ്‍ട്രപ്രണോര്‍ ഓഫ് ദ് യര്‍ അവാര്‍ഡ് നസീര്‍ ബാബു, വൈദ്യ ശ്രേഷ്ഠ പുരസ്കാരം വൈദ്യരത്നം അശോകന്‍, സാമൂഹിക സേവക പുരസ്കാരം പ്രശാന്ത് വള്ളംകുളം, പ്രൊഫെഷണല്‍ എക്സലന്‍സ് അവാര്‍ഡ് ഇന്‍ മെന്ററിങ്ങ് അഞ്ജു ലക്ഷ്മി എസ്, ബെസ്റ്റ് ഫിറ്റ്നസ് ട്രെയിനര്‍ ഓഫ് ദ് യര്‍ അവാര്‍ഡ് അഖില്‍ വിജയ്, എമര്‍ജിങ്ങ് ബ്രാന്‍ഡ് ഓഫ് ദ് യര്‍ അവാര്‍ഡ് ജോണ്‍സണ്‍ ജോസഫ്, ബിസിനസ്സ് എക്സലെന്‍സ് അവാര്‍ഡ് ഷോബിന്‍ ലാല്‍, ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് ഫോര്‍ വെല്‍ഫെയര്‍ ഓഫ് ദ് സൊസൈറ്റി അനില്‍ തോമസ്, ഇന്‍സ്പിറേഷണല്‍ ബേക്കര്‍ ഓഫ് ദ് യര്‍ അവാര്‍ഡ് സി.കെ. മുഹമ്മദലി, ബെസ്റ്റ് പര്‍ഫോര്‍മര്‍ ഇന്‍ ഫിലിം ഇന്‍ഡസ്ട്രി സെന്തില്‍ കൃഷ്ണ, എമര്‍ജിങ്ങ് ഓണ്‍ട്രപ്രണോര്‍സ് ഓഫ് ദ് യര്‍ അവാര്‍ഡ് അജീദും റഹീസ അജീദും, ബിസിനസ്സ് എക്സലെന്‍സ് അവാര്‍ഡ് ഹരീഷ് ബാബു, ബെസ്റ്റ് ഇനോവേറ്റര്‍ ഇന്‍ ഫുഡ് ഇന്‍ഡസ്ട്രി മുഹമ്മദ് ഷഫീക്ക് പി.വി എന്നിവര്‍ കൈപ്പറ്റും.

 
                                            