സംസ്ഥാന സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് – 2021; അബിഞ്‌ജോയും നീരജയും ജേതാക്കള്‍

സ്‌ക്വാഷ് അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാന സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് – 2021 ല്‍ അബിഞ്‌ജോയും നീരജയും ജേതാക്കളായി. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്‌ക്വാഷ് ജൂനിയര്‍, സീനിയര്‍, സബ് ജൂനിയര്‍ മത്സരങ്ങള്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. സമാപന സമ്മേളനവും സമ്മാനദാനവും ഗതാഗതവകുപ്പ് മന്ത്രി അഡ്വ: ആന്റണിരാജു നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ സീരിയല്‍ താരം വിവേക് ഗോപന്‍, എന്‍. ജയചന്ദ്രന്‍, ഹരീഷ് ശങ്കര്‍, സുനില്‍ മംഗലത്ത് എന്നിവര്‍ സംസാരിച്ചു.

മത്സരഫലങ്ങള്‍:

പുരുഷ വിഭാഗം (സീനിയര്‍) :

  1. അബിഞ്‌ജോ ജെ. വില്ല്യംസ്
  2. ശ്രീരാജ്. എസ്
  3. ആശ്വിന്‍. ജെ.നായര്‍ (തിരുവനന്തപുരം ജില്ല)

വനിതാവിഭാഗം (സീനിയര്‍) :

  1. നിരജ. ബി (തിരുവനന്തപുരം)
  2. അഞ്ജു. എം. എന്‍ (തിരുവനന്തപുരം)
  3. ആലിന.എസ് (തിരുവനന്തപുരം)

ബോയ്‌സ് – അണ്ടര്‍ 19 (ജൂനിയര്‍) :

  1. ആല്‍ഫീന്‍ നസ്രേത്ത് (തിരുവനന്തപുരം)
  2. അതുല്‍. എ. എസ് (തിരുവനന്തപുരം)
  3. എല്‍വിസ് സനല്‍ (എറണകുളം)

ഗേള്‍സ് – അണ്ടര്‍ 19 (ജൂനിയര്‍) :

  1. നിഖിത.ബി (തിരുവനന്തപുരം)
  2. ഫര്‍ഹാന ഷജിര്‍ (തിരുവനന്തപുരം)
  3. എല്‍നാ സനല്‍ (എറണാകുളം)

ബോയ്‌സ് – അണ്ടര്‍ 15 (സബ് ജൂനിയര്‍)

  1. ഓംകാര്‍ വി നോജ് (തിരുവനന്തപുരം)
  2. അബിദ് മുഹമ്മദ് (തിരുവനന്തപുരം)
  3. ആകാശ്.ബി.എസ്. (തിരുവനന്തപുരം)

ഗേള്‍സ് – അണ്ടര്‍ 15 (സബ് ജൂനിയര്‍)

  1. അലിന നസ്രേത്ത് (തിരുവനന്തപുരം)
  2. റിയ മേരി ജോസ് (തിരുവനന്തപുരം)
  3. അഥീന അന്നതോമസ് (തിരുവനന്തപുരം)
    കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 70-ഓളം കായികതാരങ്ങളില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായി.

Leave a Reply

Your email address will not be published. Required fields are marked *