അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ആവാസ വ്യൂഹം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ന്ത് ആര് കെ സംവിധാനം ചെയ്ത ചിത്രം പ്രകൃതിയും മനുഷ്യനും മതവും ശാസ്ത്രവും എല്ലാം ഉള്‍പ്പെടുന്ന ഒരു ആവാസ വ്യസ്ഥയുടെ കഥയാണ്.
രാഹുല്‍ രാജഗോപാലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഷിന്‍സ് ഷാന്‍, ഗീതി സംഗീത, നിലീന്‍ സാന്ദ്ര, നിഖില്‍ പി എസ്, ശ്രീനാഥ് ബാബു, ശ്രീജിത്ത്, അജയ്ഘോഷ് എന്നിവരുള്‍പ്പടെ 42 താരങ്ങളാണ് ചിത്രത്തിലുള്ളത്. വിഷ്ണു പ്രഭാകറാണ് ആവാസ വ്യൂഹത്തിന്റെ ഛായാഗ്രാഹകന്‍
