കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 35,440 രൂപയാണ് വില. ഒരു ഗ്രാമിന് 4,430 രൂപയും. ഇന്നലെയാണ് സ്വര്‍ണ വില പവന് 35,440 രൂപയില്‍ എത്തിയത്. ഇന്നലെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ എല്ലാം തന്നെ സ്വര്‍ണ വില കുറഞ്ഞിരുന്നു.
ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക് .
ജൂലൈ ഒന്നിനാണ് ആ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത് . ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ജൂലൈ 16,20 തിയതികളില്‍ അത് വര്‍ധിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കായ പവന് 36,200 രൂപയിലെത്തിയിരുന്നു.

 
                                            