ദില്ലി: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം. .
കേരളത്തിലെ ബക്രീദ് ഇളവുകള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. അതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാത്തത്. ചിലരുടെ സമ്മര്‍ദ്ദത്തില്‍ സര്‍ക്കാര്‍ വീണുപോയെന്ന് കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, ഇളവുകള്‍ കൊവിഡ് വ്യാപനം കൂട്ടിയാല്‍ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
