തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റിലെ ഉത്പന്നങ്ങളുടെ ലഭ്യത കുറവാണ് കാരണം വിതരണം തിരുവോണത്തിന് മുമ്പ് പൂര്‍ത്തിയാകില്ലെന്ന് സപ്ലൈകോ സിഎംഡി അറിയിച്ചു.വരുന്ന രണ്ട് ദിവസങ്ങളില്‍ പരമാവധി കിറ്റ് തയ്യാറാക്കി വിതരണം 75 ശതമാനവും പൂര്‍ത്തിയാക്കാനാണ് സപ്ലൈകോയുടെ ശ്രമം.
ഏലയ്ക്കാ ,ശര്‍ക്കരവരട്ടി പോലുള്ള ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവമൂലം ഈ മാസം അവസാനം വരെയും കിറ്റ് വിതരണം തുടരും.ഇതിനായി സംസ്ഥാനത്ത് 1000ത്തിലധികം പാക്കിംഗ് സെന്ററുകള്‍ സജീവമാണ്.
റേഷന്‍കടകളില്‍ കഴിഞ്ഞ 31ആം തിയതി വിതരണം തുടങ്ങിയെങ്കിലും കാര്‍ഡ് ഉടമകളില്‍ 50 ശതമാനത്തോളം പേര്‍ക്കാണ് ഇത് വരെ കിറ്റ് നല്‍കാനായത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കിറ്റിലെ ഉത്പന്നങ്ങളെ ചൊല്ലിയുള്ള ആക്ഷേപങ്ങള്‍ കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് സപ്ലൈകോ. ഗുണനിലവാരം ഉറപ്പാക്കാന്‍ രണ്ട് തലത്തിലുള്ള പരിശോധന നടത്തിയതാണ് ഇക്കുറി തുണച്ചത്.
