സംസ്ഥാനത്തെ കോവിഡ് വാക്സിൻ ക്ഷാമത്തിനു ആശ്വാസമായി – 48,960 ഡോസ് വാക്സിൻ ലഭ്യമായി, കൂടുതൽ ഡോസ് ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ പ്രതിസന്ധിക്കു പരിഹാരമായി. 48, 960 ഡോസ് വാക്സിനുകളാണ്  കേരളത്തിനു ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം 16,640, എറണാകുളം 19,200, കോഴിക്കോട് 13, 120 എന്നിങ്ങനെയാണ് വാക്സിനുകൾ ലഭ്യമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഡോസ് വാക്സിനുകൾ കേരളത്തിലെത്തിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചത്. അതോടെ വാക്സിൻ കൂടുതൽ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യാൻ സാധിക്കും.  

 കേരളത്തിൽ നാളിതു വരെ വാക്സിൻ സ്വികരിച്ചത് 10,19,525 പേരാണ്. 3,65, 942 ആരോഗ്യ പ്രവർത്തകർ ഒരു ഡോസ് വാക്സിനും 1, 86, 421 പേർ രണ്ടു ഡോസ് വാക്സിനും സ്വികരിച്ചുള്ളവരാണ്. കൂടാതെ മുന്നണി പേരാളികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, അറുപതിന് മുകളിൽ പ്രായുള്ളവർ, 45 വയസിനു മുകളിൽ പ്രായമുള്ള മറ്റു രോഗികൾക്കും വാക്സിൻ നൽകിയിട്ടുണ്ട്.   

ആരോഗ്യ പ്രവർത്തകർക്കായി ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാം ഘട്ട വാക്സിനേഷൻ പൂർത്തിയാകുന്നതോടെ മുതിർന്ന പൗരന്മാർക്കും 45 വയസിനു മുകളിൽ വരുന്ന മറ്റു രേഗികൾക്കും വാക്സിൻ എടുക്കാൻ അവസരം ലഭ്യമാകും. കൂടുതൽ കേന്ദ്രങ്ങളിലൂടെ വാക്സിൻ വിതരണം നടത്താനുളള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.

വാക്സിൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ദിശ 1056, 0471 255 20 56 എന്നീ നമ്പരുകളിലേക്ക് വിളിക്കാവുന്നതാണ്.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *