തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ റേഷന്‍ കാര്‍ഡ് സംവിധാനം നിലവില്‍ വന്നു. ആദ്യഘട്ടത്തില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കും പഴയ കാര്‍ഡിലെ തെറ്റ് തിരുത്താനോ വിവരങ്ങള്‍ മാറ്റുവാനുള്ളവര്‍ക്കുമാണ് ഈ റേഷന്‍ കാര്‍ഡ് ലഭ്യമാവുക. മറ്റുള്ളവര്‍ക്ക് നിലവില്‍ ഉപയോഗിക്കുന്ന റേഷന്‍കാര്‍ഡ് തന്നെയായിരിക്കും തുടരുക.
പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പുതിയ ഈ റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാം. എ എ വൈ വിഭാഗത്തിലെ പട്ടികവര്‍ഗക്കാര്‍ ഒഴികെയുള്ള എല്ലാ പേര്‍ക്കും 50 രൂപ സര്‍വീസ് ചാര്‍ജ് ആയി നല്‍കേണ്ടി വരുന്നതാണ്. അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷിക്കുന്നതെങ്കില്‍ അക്ഷയ കേന്ദ്രത്തിന്റെ ഫീസ് കൂടി നല്‍കേണ്ടി വരുന്നു. ഇതുകൂടാതെ ഈ റേഷന്‍കാര്‍ഡ് ലാമിനേറ്റ് ചെയ്ത് കളര്‍ പ്രിന്റ് കിട്ടണമെങ്കില്‍ 25 രൂപ അധികമായി നല്‍കേണ്ടി വരും.
നമ്മള്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ കാര്‍ഡുമായി ബന്ധിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒരു പ്രിന്റ്പാസ്‌വേര്‍ഡ് എത്തും. ഇതുപയോഗിച്ച് അക്ഷയ കേന്ദ്രത്തില്‍ നിന്നോ സ്വന്തം കമ്പ്യൂട്ടറില്‍ നിന്നോ നമുക്ക് പ്രിന്റ് എടുക്കാവുന്നതാണ്. ഒരു ചെറിയ പേജില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ ഈ റേഷന്‍ കാര്‍ഡ്. തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കിയ ഈ റേഷന്‍കാര്‍ഡ് പദ്ധതി തിങ്കളാഴ്ചയോട് കൂടിയാണ് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിത്.
