സംവരണ കേസുകളിലെ വിധി പുനപരിശോധയ്ക്ക്; സംസ്ഥാനങ്ങൾക്കു നോട്ടിസയച്ചു സുപ്രീം കോടതി

 ദില്ലി: സംവരണ കേസുകളിലെ വിധി പുനപരിശോധയ്ക്ക് തിരുമാനിച്ചു സുപ്രീം കോടതി. മണ്ഡൽ കമ്മീഷൻ ഉൾപ്പടെയുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാന എലാണ് പുനപരിശോധന. പിന്നാക്ക സംവരണാധികാരം 50 ശതമാനം തുടങ്ങിയവയിൽ നിലപാട് അറിയിക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്കു നോട്ടീസ് അയച്ചിട്ടുണ്ട്.

മാർച്ച് 15 നാണ് വാദം. അതിനു ശേഷമേ ഭരണഘടനാ ബഞ്ച് രൂപികരണത്തെ കുറിച്ച് ആലോയിക്കുകയുള്ളു.   മഹാരഷ്ട്രാ ഗവൺമെന്റിന്റെ മറാത്ത സംവരണ പ്രഖ്യാപനത്തിനെതിരെ ഉണ്ടായ ഹർജിയെ തുടർന്ന് ജസ്റ്റിസ് അശോക്  ഭൂഷൺ അധ്യക്ഷനായുള്ള ബഞ്ചിന്റെ തിരുമാനം.

2018 ലെ 102-ാം ഭരണഘടനാ ഭേദഗതിയിലൂടെ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രം ഭരണഘടനാ പദവി നൽകിയിരുന്നു. ഇതേതുടർന്ന് അറ്റോർണി ജനറലായ കെ കെ വേണു ഗോപാൽ പിന്നാക്ക സംവരണത്തിനുള്ള അധികാരം കേന്ദ്രത്തിന് മാത്രമായെന്ന് വാദിച്ചു. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന മുകൾ റോത്തഗിയുടെയും വാദത്തെ തുടർന്നാണ് ഫെഡറൽ തത്വങ്ങളുടെ ലംഘനമായതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് അറിയാൻ തീരുമാനിച്ചിരിക്കുന്നത്. 

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം സംവരണം കൊണ്ടുവന്നതിനെതിരെ ഇന്ദിരാ സാഹ്നിയുടെ കേസിലെ സുപ്രീം കോടതി വിധിപ്രകാരം പ്രത്യേക സാഹചര്യങ്ങളൊഴികെ സംവരണം 50 ശതമാനം കടക്കാൻ പാടില്ലെന്നാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്. എന്നാൽ പലപ്പോഴായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത് മറികടക്കുന്നതായി കണ്ടുവരുന്നു. ആവശ്യമെങ്കിൽ ഈ വിധിയും കോടതി പരിശോധന പരിഗണിച്ചേക്കാം. കൂടാതെ സാമ്പത്തിക സംവരണം സംബന്ധിച്ച കേസുകളും കോടതി പരിഗണിക്കുന്നതായാണ് നിലവിലെ റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *