കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധി നേരിട്ട ബിസിനസ് മേഖലയെ കൈപിടിച്ചുയർത്താനായി വിങ്‌സ് ബിസിനസ് മീറ്റ് ജൂലൈ 16ന്. ഏതൊരു ബിസിനെസ്സിന്റെയും അടിസ്ഥാനം നല്ല ബന്ധങ്ങളും ബിസിനസിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ്. ബിസിനസ് ചെയുവാൻ ആഗ്രഹിക്കുന്നവരെയും ഇപ്പോൾ ബിസിനസിലുള്ളവരെയും ,പുതിയ ഇൻവെസ്റ്റ് ചെയുവാൻ ആഗ്രഹിക്കുന്നവരെയും ഒന്നിച്ചു ഒരു വേദിയിൽ കൊണ്ടുവരിക, പരസപരം കാണാനും അറിവുകൾ പങ്കുവെക്കാനും ഒന്നിച്ചു വളരുവാനുമുള്ള അവസരമുണ്ടാക്കുക എന്നതാണ് ബിസിനസ് മീറ്റിലൂടെ ഭാരവാഹികൾ ലക്ഷ്യമിടുന്നത്.
നൂറിൽ അതികം ബിസിനസ് കാരെ ഒന്നിച്ചു ഒരുവേദിയിൽ കൊണ്ടുവരാനും ,പരസ്പരം സഹകരിച്ചു മുന്നേറാനുമുള്ള അവസരം ഒരുക്കുകയാണ് വിങ്‌സ് ബിസിനസ് മീറ്റ് . ഓൺലൈൻ മാധ്യമങ്ങളിലൂടെ (വാട്സാപ്പ് ,ഫേസ്ബുക് ,സൂം ) നമുക്ക് പരസ്പരം സംവദിക്കാൻ പറ്റുന്നുണ്ടെങ്കിലും , നേരിൽ കാണുന്നതും പരസ്പരം ബിസിനസ് ഷെയർ ചെയ്യുന്നതും വിശ്വാസ്യതും സ്വീകാര്യതയും വർധിപ്പിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത്.
ബിസിനസ് മീറ്റിൽ പങ്കെടുക്കുന്നവർക്കുള്ള പ്രയോജനങ്ങൾ
*നിങ്ങളുടെ ബിസിനസ് /ഐഡിയ മറ്റു ബിസിനസ് റിലേറ്റഡ് ആളുകളുടെ മുന്നിൽ പരിചയപ്പെടുത്താനുള്ള അവസരം
“പുതിയ ബിസിനസ് ഉടമകളെയും /ബിസിനെസ്സിൽ താൽപര്യമുള്ളവരെയും കാണുവാനും ,പരിചയപെടുവാനും അതുവഴി നിങ്ങളുടെ ബിസിനസ് നെറ്റ്‌വർക്ക് വിപുലീകരിക്കാനുള്ള അവസരം
*ഒരു ബിസിനസ് ഓണർ തീർച്ചയായും മറ്റൊരു ബിസിനസ്സിന്റെ കസ്റ്റമർ ആയിരിക്കും .ബിസിനസ് മീറ്റിൽ നിങ്ങളുടെ പ്രൊഡക്ടിനോ സർവീസിനോ പുതിയ കസ്റ്റമേഴ്‌സിനെ കിട്ടാനുള്ള സാധ്യത വർധിക്കുന്നു
*നിങ്ങൾ പുതുതായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണെങ്കിൽ ഇൻവെസ്റ്റ് സാധ്യത ഉള്ള മേഖലകൾ ,ഫ്രാൻഞ്ചൈസി അവസരങ്ങൾ ,കമ്പനി തുടങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ , ജിഎസ്റ്റി , ലൈസൻസിങ് , എസ എം ഇ , എം എസ എം ഇ , വിവിധ ലോൺ സ്‌കിംസ് തുടങ്ങിയ എല്ലാ മേഖലകുറിച്ചും വിദഗ്ധരുടെ ക്ലാസുകൾ
*നിങ്ങളുടെ കമ്പനിയുടെ പ്രോഡക്റ്റ് കോമൺ സ്റ്റാളിലുടെ പ്രദർശിപ്പിക്കാനും , നിങ്ങളുടെ പ്രോഡക്റ്റ് / സർവീസ് പോസ്റ്റർ ,ഫ്‌ളൈർ ,വിസിറ്റിംഗ് കാർഡ്‌സ് തുടങ്ങിയവ നൂറ്റന്പതിൽ പരം ബിസിനസ് കാരുടെ ഇടയിൽ ഡിസ്ട്രിബൂട്ട് ചെയ്യാനുള്ള അവസരം
*ഫ്രാൻഞ്ചൈസി , ചാനെൽ പാർട്ണറിങ് , ഡിസ്ട്രിബൂഷൻ അവസരങ്ങൾ
*യൂട്യൂബ് ചാനെൽ ,ഫേസ്ബുക് ,ഇൻസ്റ്റാ , വാട്സാപ്പ് നമ്പറുകൾ ഓക്കേ പരസ്പരം ഷെയർ ചെയ്യാനും അതുവഴി ബിസിനസ് കൂടുതൽ വിപുലീകരിക്കാനുമുള്ള അവസരം
ഇങ്ങനെ ഒരുപാട് അവസരങ്ങളാണ് ബിസിനസ് മീറ്റിലൂടെ നിങ്ങൾക്കായി സ്റ്റാർവിങ് ഒരുക്കുന്നത്
എത്ര പേർക്ക് പങ്കെടുക്കാം : ആദ്യം രജിസ്റ്റർ ചെയുന്ന നൂറ്റി അമ്പതു പേർക്കാണ് പ്രോഗ്രാമിലേക്കു പ്രവേശനം
