കൊച്ചി: നടൻ ഷെയിൻ നിഗമിനെതിരെ നിർമ്മാതാവ് സോഫിയ പോളിൻ്റെ പരാതി. ഷൂട്ട് ചെയ്ത ഭാഗങ്ങൾ ഷെയിനും അമ്മയും കണ്ട ശേഷം സിനിമയിൽ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷമെ തുടർന്ന് അഭിനയിക്കു എന്ന് നിലപാട് എടുത്തുവെന്നാണ് പരാതി. ഷെയിനിനെ കൂടാതെ അമ്മയും എഡിറ്റിംഗിൽ ഇടപെടുന്നു.
ഷെയിനും അമ്മയും സിനിമ പ്രമോഷനിലും പോസ്റ്റർ തയ്യാറാക്കുന്നതിലും ഇടപെടുകയാണ്. സമയത്ത് ഷൂട്ടിംഗിന് എത്തിയിരുന്നില്ലെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊടുത്ത പരാതിയിൽ പറയുന്നു. ഈ പരാതിയുടെ കൂടെ അടിസ്ഥാനത്തിലാണ് ഷൈൻ നിഗത്തിന് മലയാള സിനിമയിൽ വിലക്കേർപ്പെടുത്തിയത്.
നേരത്തെ, ഷെയ്ൻ നിഗത്തിന്റെ സിനിമ വിലക്കിന് കാരണമായ ഇ-മെയിലിന്റെ പകർപ്പ് പുറത്ത് വന്നിരുന്നു. സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നാണ് ഷെയ്ന്‍ ഇ-മെയിലിൽ പറയുന്നത്.
