ശ്രീനഗറിലും അഹമ്മദാബാദിലും ലുലു ഷോപ്പിംഗ് മാൾ;നരേന്ദ്ര മോദി- യൂസഫലി കൂടിക്കാഴ്ച നടന്നു

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലും ഗുജറാത്തിലെ അഹമ്മദാബാദിലും ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഷോപ്പിംഗ് മാൾ പദ്ധതികളുടെ പുരോഗതി വ്യക്തമാക്കി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദിക്ക് യൂസഫലി ഈദ് ആശംസകൾ നേർന്നു.

വിവിധ സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിൻ്റെ ഭാവി പദ്ധതികളെപ്പറ്റിയും അദ്ദേഹം പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. കശ്മീർ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കാർഷികോത്പ്പന്നങ്ങൾ സംഭരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന പദ്ധതിയുടെ പുരോഗതിയും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *