ശ്രീജയുടെ സ്വഭാവം തുറന്നു പറഞ്ഞ് സെന്തിൽ

ബാലചന്ദ്രമേനോന്‍ സിനിമയിലേക്ക് കൊണ്ടുവന്ന താരമാണ് ശ്രീജ. കൃഷ്ണ ഗോപാല്‍ എന്ന സിനിമയില്‍ നായികയായി അരങ്ങേറിയ താരം സഹോദരന്‍ സഹദേവന്‍, വടക്കുംനാഥന്‍, വാല്‍ക്കണ്ണാടി, വടക്കുംനാഥന്‍, ഭാര്‍ഗവചരിതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഈ ചിത്രങ്ങളിലെ ഒക്കെ ചെറിയ വേഷങ്ങളിലൂടെ തിളങ്ങി നിന്നപ്പോഴും തമിഴ്‌നാട്ടിലെ സീരിയലുകളില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ് താരം കൈകാര്യം ചെയ്തത്. വിവാഹശേഷം ഭര്‍ത്താവിന്റെ നായികയായി മാത്രമേ സീരിയലുകളില്‍ അഭിനയിക്കു എന്ന തീരുമാനവും താരമെടുത്തു. തമിഴ് സീരിയല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായ സെന്തിലാണ് ശ്രീജയെ വിവാഹം കഴിച്ചിരിക്കുന്നത്. ശരവണന്‍ മീനാക്ഷി എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ ആരാധകര്‍ക്ക് ആയിരുന്നു വളരെയധികം സന്തോഷം.

2014 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷമാണ് സെന്തിലിനും ശ്രീജയ്ക്കും കുഞ്ഞ് പിറന്നത്.
ഇപ്പോഴിതാ മീനാക്ഷി സീരിയലിനെക്കുറിച്ചും ശ്രീജയെക്കുറിച്ചും സെന്തില്‍ പറഞ്ഞ രസകരമായ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രത്തെ പോലെ പാവമല്ല ശ്രീജയെന്നാണ് സെന്തില്‍ പറയുന്നത് . ശ്രീജ വളരെ കണിശക്കാരിയാണ്. വീട്ടില്‍ ശ്രീജയുടെ തീരുമാനങ്ങളാണ് നടക്കുക. പക്ഷെ ശ്രീജ ചെയ്ത മീനാക്ഷി എന്ന കഥാപാത്രം അങ്ങനെയല്ല. നടിമാരുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാതെ അവരെ വിവാഹം ചെയ്യരുതെന്നാണ് തനിക്ക് നടന്‍മാരോട് പറയാനുള്ളതെന്നും സെന്തില്‍ തമാശ രൂപേണ പറഞ്ഞു.

യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബ വിശേഷങ്ങള്‍ സെന്തില്‍ പങ്കുവെക്കാറുണ്ട്. ശ്രീജയെ വിവാഹം ചെയ്ത ശേഷം ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് സെന്തില്‍ സംസാരിച്ചിരുന്നു. ജീവിതത്തിന് അടുക്കും ചിട്ടയും വന്നത് ശ്രീജയുടെ വരവിന് ശേഷമാണ്. ദേഷ്യക്കാരനായിരുന്ന താന്‍ ശാന്തനായി. പുള്ളിക്കാരി എന്നേക്കാള്‍ വലിയ ദേഷ്യക്കാരിയാണ്. ആരെങ്കിലും വിട്ടു കൊടുക്കേണ്ടേ എന്ന് കരുതി ഞാന്‍ ശാന്തനായി. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ പൊരുത്തപ്പെടാന്‍ സമയമെടുത്തെന്നും സെന്തില്‍ തുറന്ന് പറഞ്ഞു.

ഉള്ളിലെ ഈഗോ മാറി പരസ്പരം മനസ്സിലാക്കി. ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ശ്രീജയുടേതില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഞാന്‍ വളരെ പ്രാധാന്യത്തോടെ കണ്ടതൊന്നും അവള്‍ക്ക് വലിയ കാര്യമായിരുന്നില്ല. താരമായിരുന്നിട്ടും ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് പോലും ശ്രീജയ്ക്കില്ല. ആഡംബരങ്ങളോട് താല്‍പര്യമില്ല. വിദേശത്ത് ടൂര്‍ പോകണമെന്നില്ല. നാട്ടിലേക്ക് കൊണ്ടുപോകുക എന്നതില്‍ കഴിഞ്ഞ ആ?ഗ്രഹമൊന്നും ശ്രീജയ്ക്കില്ലെന്നും സെന്തില്‍ പറഞ്ഞു.മലയാളിയായ ശ്രീജ തമിഴ് ടെലിവിഷന്‍ രംഗത്താണ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *