കോഴിക്കോട്: കോഴിക്കോട് കായത്തൊടിയില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ജാനകിക്കാട്ടില്‍ വച്ചാണ് പീഡനം നടന്നതെന്ന് 17 കാരി പോലീസിന് മൊഴി നല്കി. സംഭവത്തില്‍ മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യം ചെയ്യുകയാണ്.
വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. ശേഷം പെണ്‍കുട്ടിയുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു.
ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അടുത്തിടെ ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ കൂട്ട ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
