ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഐ പി ല്‍ ടീമില്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റന്‍ ആയെക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് തരമായിരുന്ന ധവാനെ മെഗാ ലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. തുടര്‍ന്ന് ലേലത്തില്‍ 8.25 കോടി രൂപ നല്‍കി ധവാനെ സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റന്‍ ലോകേഷ് രാഹുല്‍ മെഗാ ലേലത്തിനു മുന്‍പ് ഫ്രാഞ്ചൈസി വിട്ടതിനു പിന്നാലെയാണ് ധവാന്‍ ക്യാപ്റ്റന്‍ ആവുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്.
