തലസ്ഥാനത്തെ ലുലുമാളില്‍ നാല് ദിവസങ്ങളിലായി നടന്ന ഫ്‌ലവര്‍ ഫെസ്റ്റ് സമാപിച്ചു. സിനിമ താരം പ്രിയങ്ക നായര്‍ ഞായറാഴ്ച മാളിലെ ഗ്രാന്‍ഡ് എന്‍ട്രിയില്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്തെ ലുലു മാളിലെ ആദ്യത്തെ എഡീഷന്‍ ഫ്‌ലവര്‍ ഫെസ്റ്റ് ആയിരുന്നു ഇത്.
ലുലു ഫ്‌ലവര്‍ ഫെസ്റ്റ് 2022 എന്ന പേരില്‍ ഫെബ്രുവരി 17 നാണ് പുഷ്പമേള തുടങ്ങിയത്.
നാലു ദിവസങ്ങളിലായി നടന്ന പുഷ്പമേള കാണാനായി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നും നിരവധി പേരാണ് എത്തി. ആയിരത്തിലധികം വൈവിധ്യങ്ങളുള്ള പുഷ്പ, ഫല, സസ്യങ്ങള്‍ പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗ് താല്പര്യമുള്ളവര്‍ക്കായ് സസ്യങ്ങളുടെ സമഗ്ര ശേഖരം, അത്യപൂര്‍വ്വ ഫലവൃക്ഷങ്ങളുടെ തൈകള്‍, പുഷ്പങ്ങള്‍ ഇവയെല്ലാം ഫെസ്റ്റ്‌നെ ആകര്‍ഷകമാക്കി. ആവശ്യക്കാര്‍ക്ക് വാങ്ങാനും നേരില്‍ കണ്ട് മനസ്സിലാക്കാനും പൂന്തോട്ടം ക്രമീകരിക്കാനുള്ള ന്യൂതന ഉപകരണങ്ങളും സസ്യങ്ങള്‍ക്ക് ആവശ്യമായ പ്രത്യേക വളങ്ങളും ലുലു ഫ്‌ലവര്‍ ഫെസ്റ്റ് ഒരുക്കി.
