മനുഷ്യശരീരം നിരവധി രോഗാവസ്ഥയിലൂടെ കടന്നുപോകുന്നു. അതുകൊണ്ട് തന്നെ നിരവധി ചികിത്സാ രീതികളും ഇന്ന് നിലവിലുണ്ട്. ആളുകള്‍ പല രീതിയിലാണ് ഓരോ വൈദ്യ വിഭാഗത്തെയും സമീപിക്കുന്നത്. എന്നാല്‍ ഇന്നും ആളുകള്‍ വേണ്ടത്ര മുന്‍തൂക്കം കൊടുക്കാത്ത് ധാരാളം ചികിത്സാ രീതികള്‍ നിലവിലുണ്ട്. അത്തരത്തില്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു ചികിത്സാ രീതിയാണ് അക്യുപങ്ചര്‍. ചൈനീസ് ചികിത്സാരീതിയാണ് അക്യുപങ്ചര്‍. അക്യുപങ്ചര്‍ എന്ന വാക്കിനര്‍ത്ഥം തന്നെ സൂചി കുത്തല്‍ എന്നാണ്. അക്യൂസ് എന്നാല്‍ സൂചി, പങ്ചൂറെ എന്നാല്‍ കുത്തുക. ശരീരത്തിലെ ചില പ്രത്യേക സ്ഥാനങ്ങളില്‍ സൂചി കുത്തി ഉത്തേജിപ്പിച്ചുകൊണ്ടുള്ള ചികിത്സയാണ് അക്യുപങ്ചര്‍. ശരീരത്തിന്റെ വിവിധ പോയിന്റുകളിലേക്ക് നേര്‍ത്ത, ലോഹ സൂചികള്‍ ഉപയോഗിച്ച് മര്‍ദ്ദം നല്‍കിയാണ് അക്യുപങ്ചര്‍ തെറാപ്പി ചെയ്യുന്നത്. അവയിലൂടെ ഒരു നേരിയ വൈദ്യുത പ്രവാഹം കടത്തിവിട്ടാണ് ഈ രീതിയില്‍ തെറാപ്പി ചെയ്യുന്നത്.
ചികിത്സകന്റെ പരിചയം ഒരു ഘടകമാണ്. അത്രത്തോളം വൈദഗ്ധ്യമുണ്ടെങ്കില്‍ മാത്രമേ ഈ ചികിത്സാ രീതി പ്രാവര്‍ത്തികമാക്കാവൂ.

അക്യുപങ്ചറിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ 90 ശതമാനം ആളുകളുടെയും ഉള്ളില്‍ സാധാരണ ഉണ്ടാകുന്ന ഒരു സംശയമാണ്, അക്യുപങ്ചര്‍ ചെയ്യുമ്പോള്‍ വേദനയുണ്ടാകുമോ എന്നുള്ളത്. അക്യുപങ്ചര്‍ ചെയ്യുമ്പോള്‍ വലിയ വേദന ഉണ്ടാകാറില്ല.. ചില പോയിന്റുകളില്‍ കുത്തുമ്പോള്‍ വളരെ ചെറിയ ഒരു വേദന ഉണ്ടായേക്കാം എന്നുമാത്രം. എന്നാല്‍ ചില പോയിന്റുകളില്‍ കുത്തുമ്പോള്‍ രോഗി അറിയുക തന്നെയില്ല. ഇതിന് പല ഘടകങ്ങളുണ്ട്. ഇതിന് ഉപയോഗിക്കുന്ന സൂചി, അത് ഇന്‍ജെക്ഷനുപയോഗിക്കുന്ന സൂചിയേക്കാളും നേര്‍ത്തതാണ്.
മികച്ച വേദന സംഹാരിയായാണ് അക്യുപങ്ചര്‍ ചികിത്സാ രീതി അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ചൈനയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു ചികിത്സാ രീതിയാണ് ഇത്. മറ്റു രാജ്യങ്ങളിലേക്ക് വളരെ പെട്ടന്ന് ഈ ചികിത്സാ രീതി വ്യാപിക്കാന്‍ കാരണവും ഈ ഗുണം തന്നെയാണ്.എല്ലാവരെയും ഒരുപോലെ അലട്ടുന്ന തലവേദനയ്ക്കുള്ള നല്ലൊരു പരിഹാര മാര്‍ഗം കൂടിയാണ് ഇത്.കടുത്ത മൈഗ്രൈനില്‍ നിന്ന് മോചനം നേടാന്‍ അക്യുപങ്ചര്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പാര്‍ശ്വ ഫലങ്ങളില്ലാതെ തന്നെ വേദന മാറും എന്നതും പ്രത്യേകതയാണ്.
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ശരിയായ രീതിയിലുള്ള ഉറക്കം. ഉറക്കം മെച്ചപ്പെടുത്താന്‍ അക്യൂപങ്ചര്‍ ചെയ്യുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ മെലറ്റോണിന്റെ ഉദ്പാദനം വര്‍ദ്ധിപ്പിച്ച് ആവശ്യത്തിനു ഉറക്കം നല്‍കാനും അമിത ഉറക്കത്തെ നിയന്ത്ക്കാനുമുള്ള ശരീരത്തിന്റെ സ്വാഭാവിക കഴിവ് അക്യുപങ്ചര്‍ കൂടുതല്‍ മെച്ചപ്പെടുത്തും. അക്യുപങ്ചര്‍ ചികിത്സാ രീതി മാനസീകസമ്മര്‍ദ്ദം ഒഴിവാക്കാന്‍ നന്നായി സഹായിക്കും. ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറച്ച് സമ്മര്‍ദങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ഈ രീതിയ്ക്ക് കഴിയും. മരുന്നുകളില്ലാതെ നടുവേദന, കഴുത്ത് വേദന എന്നിവക്കും അക്യുപങ്ചര്‍ പരിഹാരം കാണും. കഴുത്തിലും പുറം ഭാഗത്തുമുള്ള നീര്‍വീക്കങ്ങള്‍ വളരെ വേഗത്തില്‍ തന്നെ സുഖപ്പെടും. സന്ധിവാതം, നട്ടെല്ലിന്റെ താഴ് ഭാഗത്തുള്ള അസ്ഥിയിലെ വേദന എന്നിവയും അക്യൂപങ്ചര്‍ കുറക്കും. കൂടാതെ പേശികളുടെ സമ്മര്‍ദം കുറച്ച് മലബന്ധം പോലുള്ള അസുഖങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യും.
ദഹനവ്യവസ്ഥയെ മികച്ചതാക്കി ആരോഗ്യകരമായ ശരീര പ്രവര്‍ത്തനം നിലനിര്‍ത്താനും.അക്യുപങ്ചര്‍ ചികിത്സാ രീതി സഹായിക്കുന്നു. ദഹന നാളത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍, മലവിസര്‍ജ്ജനം തുടങ്ങിയവയും അക്യുപങ്ചര്‍ വഴി സുഖപ്പെടുത്താമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാ ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും ഇത് സഹായിക്കും.ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അലര്‍ജി പ്രശനങ്ങള്‍ക്ക് അക്യു പങ്ചര്‍ ശാശ്വത പരിഹാരം കാണും. അലര്‍ജിമൂലം ഉണ്ടാകുന്ന കണ്ണുകളിലെ നീര്‍ക്കെട്ട്, മൂക്കൊലിപ്പ് അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍ തുടങ്ങിയവയെല്ലാം അക്യുപങ്ചര്‍ വഴി മാറ്റിയെടുക്കാം.
രോഗനിര്‍ണയവും രോഗശമനവും കൈനാഡി ഉപയോഗിച്ച് നടത്തിയിരുന്നു. ഇരുകൈകളിലെ രക്തചംക്രമണചാനലുകള്‍ വഴിയാണ് നാഡി പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. ഇതുവഴി രോഗിയുടെ ശരീരത്തിലെ 12 അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ കഴിയും.
പലര്‍ക്കും എന്താണ് അക്യുപങ്ചര്‍ എന്ന് അറിയാത്തതും അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാത്തതുമാണ് പ്രശ്നം. മുന്‍വിധികള്‍കൊണ്ട് മാറ്റി നിര്‍ത്തപ്പെടേണ്ട ഒന്നല്ലാ ഈ ചികിത്സാരീതി. അതിന്റെ ഗുണപരമായ കാര്യങ്ങള്‍ സമൂഹത്തിന് ലഭ്യമാകേണ്ട, അല്ലെങ്കില്‍ ജനപ്രിയമാകേണ്ട് കാലം അതിക്രമിച്ചു കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
