വെള്ളം ആവശ്യത്തിനുണ്ട്, പക്ഷെ കുടിക്കാനില്ല.

തങ്ങളുടെ പ്രദേശത്ത് ആവശ്യത്തിന് വെളളമുണ്ടെങ്കിലും കുടിക്കാന്‍ മാത്രമില്ലെന്ന പരാതിയുമായി വെട്ടം പഞ്ചായത്തുകാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന് മുന്നിലെത്തി. പടിഞ്ഞാറ് വശത്ത് അറബിക്കടലും , തിരൂര്‍ പുഴയും, കനോലി കനാലും ഉള്‍പ്പെടുന്ന പ്രദേശത്ത് ഉപ്പുവെള്ളം മാത്രമാണ് അവര്ക് ലഭിക്കുന്നതെന്നും കുടിവെള്ളമാണ് തങ്ങളുടെ പ്രശ്‌നമെന്നും നാട്ടുകാര്‍ സ്ഥാനാര്‍ഥിയോട് പറഞ്ഞു. ഇന്നലെ വെട്ടം പഞ്ചായത്തിലായിരുന്ന ഗഫൂര്‍ പി.ലില്ലീസിന്റെ പ്രചരണം. വെട്ടം പഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു സ്റ്റജ് കം കമ്മ്യൂണിറ്റിഹാള്‍ നടപ്പാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹം സൗജന്യമായി ഇവിടെ നടത്താന്‍ കഴിയുന്ന രീതിയിലാണ് ആസൂത്രണം ചെയ്യാന്‍ കരുതുന്നതെന്നും നാട്ടുകാരോട് ഗഫൂര്‍ പി.ലില്ലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *