തിരുവനന്തപുരം : വീണ്ടും സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയും ആയി. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 52പൈസയാണ്. ഡീസലിന് 96രൂപ 47പൈസയായി.
അതേസമയം കേരളമുള്‍പ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോള്‍ വില നൂറു കടന്നു. ഡീസല്‍ തൊണ്ണൂറ് രൂപയോട് അടുത്തിരിക്കുകയാണ്. മെയ് നാലിന് ശേഷം ഇന്ധന വില 39 തവണയാണ് വര്‍ധിച്ചത്.
