വിഴിഞ്ഞത്ത് വൃദ്ധയ്ക്ക് നേരെ ക്രൂര ആക്രമണം, പിടിവലിക്കിടയിൽ മുഖത്തും, നെഞ്ചത്തും ക്ഷതം

തിരുവനന്തപുരം: വിഴിഞ്ഞത്ത് വൃദ്ധയ്ക്ക് നേരെ ക്രൂര ആക്രമണം. വിഴിഞ്ഞം പഴയ പാലത്തിന് സമീപം ഊട്ടുക്കാൽ പറമ്പ് വീട്ടിൽ സുഭാഷിണിയ്ക്ക്(78) നേരെയാണ് 15-ാം തീയതി രാത്രി 9.30 യോടെ ആക്രമണം ഉണ്ടായത്.

സംഭവത്തിന് പിന്നിൽ മോഷണശ്രമമാണെന്ന് സംശയിക്കുന്നു. പെൻഷൻ തുക ഉൾപ്പെടെ മൂവായിരത്തോളം രൂപയും, മൊബെൽ ഫോണും നഷ്ടപ്പെട്ടതായി ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. പിടിവലിക്കിടയിൽ മുഖത്തും, നെഞ്ചത്തും ക്ഷതമേറ്റ പാടുകളുണ്ട്. മകന്റെ മരണത്തെ തുടർന്ന് സുഭാഷിണി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. ഏക മകൻ അനിൽ 8 വർഷം മുൻപ് പനി ബാധിച്ച് മരണപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ ഇവരെ വിഴിഞ്ഞം ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *